Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് പുതിയങ്ങാടിയിൽ ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: ഇടിമിന്നലേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കോഴിക്കോട് പുതിയങ്ങാടിയിൽ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്. കാരപ്പറമ്പ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ്.

ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Exit mobile version