Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കോഴിക്കോട് : വെള്ളിയൂരില്‍നിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയാണ് യുവാവിനെ പിടികൂടിയത്. കോടേരിച്ചാലിലെ എടാനി സ്വദേശി വിപിന്‍ രാജ് (മൂപ്പന്‍-32) ആണ് പിടിയിലായത്.

300 മില്ലി ഗ്രാം എം.ഡി.എം.എയും 60 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അതേസമയം, യോദ്ധാവ്’ പരിശോധനയുടെ ഭാഗമായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും വിതരണത്തിനായി സൂക്ഷിച്ചിരുന്ന കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു.
Exit mobile version