Site icon Fourteen Kerala – 14 Kerala News

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് അതിക്രമം നടത്തി എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസ് പ്രകാരം യുവാവ് അറസ്റ്റില്‍.

വേങ്ങര സ്വദേശി മുഹമ്മദ് സ്വാലിഹിനെയാണ് (21) മലപ്പുറം വനിത പോലീസ് അറസ്റ്റ് ചെയ്തത്. ചൈല്‍ഡ് ലൈന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു നടപടി. വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് പ്രണയാഭ്യര്‍ഥന നടത്തി അതിക്രമം നടത്തുകയായിരുന്നെന്നാണ് പരാതി.

പരാതിയില്‍ പോലീസ് വിശദമായി അന്വേഷണം നടത്തിയതോടെയാണ് പിടിയിലായത്. കേസില്‍ വനിത സ്റ്റേഷന്‍ എസ്.എച്ച്‌.ഒ കെ.വി. സന്ധ്യദേവിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

 

Exit mobile version