Site icon Fourteen Kerala – 14 Kerala News

കൊയിലാണ്ടിയില്‍ ബസുകളുടെ മരണപ്പാച്ചില്‍; യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോ പുറത്ത് വന്നതോടെ നടപടിക്ക് മോട്ടോര്‍ വാഹന വകുപ്പ്

കൊയിലാണ്ടി : കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വെച്ച് ബസുകളുടെ മത്സരയോട്ടത്തിനിടെ ഇന്നലെ തലനാഴിരയ്ക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

ആദ്യമെത്തിയ ബസില്‍ നിന്നും ഇറങ്ങിയ യാത്രക്കാരി ബസ് സ്റ്റാന്റിലേക്ക് നടക്കുന്നതിനിടെയാണ് അമിത വേഗത്തില്‍ രണ്ടാമത്തെ ബസെത്തിയത്. ആദ്യ ബസിനെ മറികടന്ന് മുന്നിലേക്ക് പോകുന്ന ബസിനിടയില്‍ കുടുങ്ങാതെ തലനാരിഴക്കാണ് യാത്രക്കാരി രക്ഷപ്പെട്ടത്. ഇതെല്ലാം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

വീഡിയോ പുറത്ത് വന്നതോടെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കം കടുത്ത നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

Exit mobile version