Site icon Fourteen Kerala – 14 Kerala News

വണ്ടിപ്പെരിയാറില്‍ പെണ്‍പുലിയെ ചത്തനിലയിൽ കണ്ടെത്തി

ഇടുക്കി : വണ്ടിപ്പെരിയാറിന് സമീപം മഞ്ചുമലയിൽ പുലിയെ ചത്തനിലയിൽ കണ്ടെത്തി. മഞ്ചുമല പോബ്സൺ എസ്റ്റേറ്റിനുള്ളിലെ വനമേഖലയോട് ചേർന്ന തോടിന്‍റെ കരയിൽ ആണ് പുലിയുടെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ വാച്ചർ ആണ് ആദ്യം പുലിയുടെ ജഡം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് എരുമേലി റേഞ്ചിൽ നിന്നും വനപാലകർ എത്തി മൃതദേഹം മാറ്റി.

ഏകദേശം മൂന്ന് വയസ് പ്രായം ഉള്ള പെൺപുലിയുടെ ജഡമാണ് കണ്ടെത്തിയത്. പുലിയുടെ ശരീരത്തില്‍ മുറിവുകൾ ഒന്നും ഇല്ലാത്തതിനാൽ പോസ്റ്റ്‌മോർട്ടം നടത്തിയാൽ മാത്രമേ മരണ കാരണം കണ്ടെത്താൻ കഴിയൂവെന്ന് എരുമേലി റേഞ്ച് ഓഫിസർ പറഞ്ഞു. തേക്കടിയിലെ വനംവകുപ്പ് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന ജഡം നാളെ പോസ്റ്റ്‌മോർട്ടം നടത്തും. പുഴയ്ക്കക്കരെ മറ്റൊരു പുലിയെ കണ്ടതായി വാച്ചർ വനപാലകരോട് പറഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് പരിശോധന നടത്തുമെന്ന് എരുമേലി റേഞ്ച് ഓഫീസർ പറഞ്ഞു.

Exit mobile version