Site icon Fourteen Kerala – 14 Kerala News

കോഴിക്കോട്ടെ നിപ ബാധിത മേഖലയിലെ പഴങ്ങളിൽ വൈറസ് സാന്നിധ്യമില്ല

കോഴിക്കോട്ടെ നിപ ബാധിത മേഖലയിലെ പഴങ്ങളിൽ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ. നിപ രോഗം റിപ്പോർട്ട് ചെയ്ത ചാത്തമംഗലം പ്രദേശത്തെ പഴങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റൂട്ടിലായിരുന്നു പരിശോധന നടത്തിയത്.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിന് സമീപത്ത് നിന്നെടുത്ത റംമ്പൂട്ടാൻ, അടയ്ക്ക എന്നിവയുടെ സാമ്പിൾ പരിശോധനാ ഫലമാണ് നെഗറ്റീവാണ്. കാട്ടുപന്നിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫലമാണ് ഇനി കിട്ടാനുളളത്. നേരത്തെ മൃഗ സാമ്പിളുകളും നെഗറ്റീവായിരുന്നു.

Exit mobile version