Site icon Fourteen Kerala – 14 Kerala News

നാദാപുരത്ത് ബൈക്കും മീൻ കയറ്റി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു

കോഴിക്കോട്: നാദാപുരം ചെക്യാട് ബൈക്കും മീൻ കയറ്റി വന്ന ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. വളയം മഞ്ചാന്തറ സ്വദേശി പുന്നയുള്ള പറമ്പത്ത് ശ്രീധരൻ (58) ആണ് മരിച്ചത്.

രാവിലെ 7.45 മണിയോടെയാണ് സംഭവം. ബൈക്ക് ഓടിച്ച കിണറുള്ള പറമ്പത്ത് ലീജിത്തിനെ (22) പരിക്കുകളോടെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നിർമ്മാണ തൊഴിലാളികളായ ഇരുവരും ജോലിക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കിലിടിച്ച് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന ശ്രീധരൻ റോഡിൽ തെറിച്ച് വീഴുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version