Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് 13 കാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 15 വർഷം തടവും 50,000 രൂപ പിഴയും

മലപ്പുറത്ത് പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 14 വർഷം തടവും 50,000 രൂപ പിഴയും. കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി മൊയ്തീൻകുട്ടിയാണ് ശിക്ഷ അനുഭവിക്കേണ്ടത്. ( malappuram 13 year old raped )

പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ലീഗൽ സർവീസ് അതോറ്റിയിൽ നിന്നും അർഹിക്കുന്ന നഷ്ടപരിഹാരം നൽകണമെന്നും സ്‌പെഷ്യൽ ജഡ്ജ് അനിൽ കുമാർ വിധിച്ചു.

2016 ൽ കരുവാരക്കുണ്ടിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പതിമൂന്ന് വയസ്സുള്ള ആൺകുട്ടിയെ ഗുരുതരമായ രീതിയിൽ പ്രതി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കൊണ്ടോട്ടി, വേങ്ങര പൊലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഉൾപ്പെട്ടയാളാണ് പ്രതി.

Exit mobile version