Site icon Fourteen Kerala – 14 Kerala News

കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്കുമുന്നിൽ ഉപവാസസമരം നടത്തി

താമരശ്ശേരി: ശമ്പളപരിഷ്കരണം നടപ്പാക്കുക, പന്ത്രണ്ടു മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സി. എംപ്ലോയീസ് സംഘ് (ബി.എം.എസ്.) താമരശ്ശേരി ഡിപ്പോയ്ക്കുമുന്നിൽ ഉപവാസസമരം നടത്തി.

രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ നടന്ന സമരം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.പി. വിജയൻ ഉദ്ഘാടനംചെയ്തു. ശമ്പളപരിഷ്കരണം നടപ്പാക്കാതെയും ഡ്യൂട്ടിസമയം ദീർഘിപ്പിച്ചും തൊഴിലാളികളെ പീഡിപ്പിക്കുന്ന സർക്കാർ നയത്തിനെതിരേ സമരം ശക്തമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

പി. പ്രദീപ് അധ്യക്ഷനായി. ഗിരീഷ് തേവള്ളി, വി. നന്ദകുമാർ, നിരീഷ് കുമാർ, സുനിൽ കുമാർ, വത്സൻ മേടോത്ത്, സി.പി. രാജീവ്, വി. ദേവദാസ്, ടി.കെ. ശ്രീജിത്ത്, എൻ.ആർ. കൃഷ്ണദാസ് എന്നിവർ സംസാരിച്ചു

Exit mobile version