Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് പതിച്ച ലോറി കരക്കെത്തിച്ചു

താമരശ്ശേരി : ചുരത്തിൽ കൊക്കയിലേക്ക് പതിച്ച ലോറി കരക്കെത്തിച്ചു. ചുരം ഒന്‍പതാം വളവില്‍ ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ആയിരുന്നൂ അപകടം. മൈസൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ പാചക വാതക സിലിണ്ടര്‍ കയറ്റി വരികയായിരുന്ന ലോറിയാണ് കൊക്കയിലേക്ക് വീണത്. ചുരം ഇറങ്ങുകയായിരുന്ന ലോറി ഒന്‍പതാം വളവില്‍ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. സംരക്ഷണ ഭിത്തി മറികടന്ന ലോറി അന്‍പത് മീറ്ററോളം താഴ്ചയിലേക്ക് പതിച്ചു. വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് ലോറി നിന്നത്.

സിലിണ്ടറുകള്‍ ഏറെ താഴ്ചയിലേക്ക് തെറിച്ചു വീണു. ഇത് കരക്കെത്തിക്കല്‍ ശ്രമകരമാണ്.
ഡ്രൈവര്‍ മാത്രമാണ് ലോറിയില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി രവികുമാര്‍ സാഹസികമായി കരക്ക് കയറി റോഡില്‍ എത്തി. തലക്ക് സാരമായി പരുക്കേറ്റ രവികുമാറിനെ വയനാട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചുരം സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ക്രെയിൻ ഉപയോഗിച്ച് രാത്രി മുഴുവൻ ശ്രമിച്ചാണ് രാവിലെയോടെ ലോറി റോഡിൽ എത്തിച്ചത്. വനത്തിൽ ചിതറി കിടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ ഇന്ന് കരക്കെത്തിക്കും.

Exit mobile version