Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തിൽ ചരക്ക്‌ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം

താമരശ്ശേരി: ചുരത്തിൽ ചരക്ക്‌ ലോറി കുടുങ്ങിയതിനെ തുടർന്ന് ഗതാഗത തടസ്സം നേരിടുന്നു. ചുരം എട്ടാം വളവിൽ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് യന്ത്രത്തകരാറ് കാരണം ലോറി കുടുങ്ങിയത്. അടിവാരം ഔട് പോസ്റ്റിൽ നിന്ന് പോലീസ് എത്തി ഒരു വശത്ത് കൂടി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.

ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്. കഴിഞ്ഞ ദിവസങ്ങളിലും ചുരത്തിൽ ലോറികൾ കൂടുങ്ങിയും അപകടങ്ങൾ കാരണവും മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

Exit mobile version