താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും വ്യാപാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളേയും താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു. തട്ടികൊണ്ടുപോകലിൽ ഉൾപ്പെട്ട മുഹമ്മദ് ജൗഹർ, ഗൂഢാലോചനയിൽ പങ്കാളികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാൻ എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടക്കുന്നതിടെയാണ് മുഖ്യപ്രതി പിടിയിലായത് സംഘത്തിൽപ്പെട്ട മറ്റു പ്രതികൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലായിരുന്നു മുക്കത്തെ സൂപ്പർ മാർക്കറ്റ് ഉടമ താമരശ്ശേരി അവേലം സ്വദേശി മുഹമ്മദ് അഷറഫിനെ തട്ടികൊണ്ട് പോയത്,ഇന്നലെ രാത്രിയോടെ അഷറഫിനെ വിട്ടയച്ചത്.
