Site icon Fourteen Kerala – 14 Kerala News

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപോയ പെൺകുട്ടികളെ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടികളെ കണ്ടെത്തി. രാത്രി പത്ത് മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ കണ്ടെത്തിയത്.

പെൺകുട്ടികളിൽ ഒരാളുടെ ആൺ സുഹൃത്തിനൊപ്പം കൊച്ചിക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ മെഡിക്കൽ കോളേജ് പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് 17ഉം 20ഉം വയസുള്ള പെൺകുട്ടികൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കടന്നു കളഞ്ഞത്

Exit mobile version