Site icon Fourteen Kerala – 14 Kerala News

പന്തീരങ്കാവില്‍ കടിച്ച് പരിക്കേല്‍പ്പിച്ചിട്ടും നായയെ യുവാവ് പിടിച്ചുകെട്ടി

പന്തീരാങ്കാവ്: കടിച്ച് പരിക്കേല്‍പ്പിച്ചിട്ടും നായയെ യുവാവ് പിടിച്ചുകെട്ടി.  പന്തീരാങ്കാവ് പുന്നയൂര്‍ക്കുളം നടുവീട്ടില്‍ അബ്ദുള്‍ നാസറാണ് കടിച്ച നായയെ സാഹസികമായി കീഴ്‌പ്പെടുത്തിയത്. രാവിലെ പ്രഭാതസവാരിക്ക് ഇറങ്ങിയപ്പോഴാണ് നാസറിന് കടിയേല്‍ക്കുന്നത്.

കടിച്ചുകുടയുന്നതിനിടെയാണ് നാസര്‍ നായയെ കീഴ്‌പ്പെടുത്തിയത്. സംഭവം കണ്ട് ഓടിയെത്തിയവരുടെ സഹായത്തോടെ കയറുപയോഗിച്ച് നായയെ കെട്ടിയിടുകയായിരുന്നു. നായ ഇനിയും ആളുകളെ കടിക്കുന്നത് തടയാനാണ് വളരെ കഷ്ടപ്പെട്ടാണെങ്കിലും അതിനെ പിടിച്ച് കെട്ടിയതെന്നും നാസര്‍ പറയുന്നു.

ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പലഭാഗത്തും ഗുരുതരമായ രീതിയില്‍ കടിയേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാസര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. പ്രദേശവാസിയുടെ വളര്‍ത്തുനായയാണ് നാസറിനെ കടിച്ചത്. വിവരമറിഞ്ഞെത്തിയ ഉടമ നായയെ കൊണ്ടുപോയി.

Exit mobile version