Site icon Fourteen Kerala – 14 Kerala News

അരൂരില്‍ നിന്ന് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി

നാദാപുരം: അരൂര്‍ പെരുമുണ്ടച്ചേരിയില്‍ നിന്നു കാണാതായ വില്യാപ്പള്ളി എംജെ ഹൈസ്‌കൂള്‍ എട്ടാം തരം വിദ്യാര്‍ഥി റാദിന്‍ ഹംദാനെ (13) തിരുവനന്തപുരത്ത് കണ്ടെത്തിയതായി വിവരം. തിരുവനന്തപുരം റെയില്‍വേ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

അരൂര്‍ പെരുമുണ്ടച്ചേരിയിലെ വലിയപറമ്പത്ത് അമ്മതിന്റെ മകനായ റാദിന്‍ ഹംദാനെ ചൊവ്വാഴ്ച മുതലാണ് കാണാതായത്. നാട്ടിലാകെ അന്വേഷണം നടക്കുമ്പോഴാണ് തിരുവനന്തപുരത്ത് കണ്ടെത്തിയതായ ആശ്വാസവാര്‍ത്ത എത്തുന്നത്. കുട്ടിയെ തിരികെ എത്തിക്കാന്‍ പോലീസിനോടൊപ്പം ബന്ധുക്കളും തിരുവനന്തപുരത്തേക്ക് തിരിച്ചിട്ടുണ്ട്.

Exit mobile version