Site icon Fourteen Kerala – 14 Kerala News

വടകരയില്‍ ലഹരിക്കെതിരെ റാലിയും സംഗീതശില്‍പ്പവും നടത്തി

വടകര : വടകര കോസ്റ്റല്‍ പൊലീസും പുറങ്കര ജെ ബി സ്‌കൂളും സംയുക്തമായി ലഹരിക്കെതിരെ ബഹുജനറാലിയും വിദ്യാര്‍ത്ഥികളുടെ സംഗീത ശില്‍പ്പവും ലഹരി ബോധവത്ക്കരണ ക്ലാസും നടത്തി.

വടകര തീരദേശ പോലീസ് എസ്എ ച്ച്ഒ സി എസ് ദീപു ഉദ്ഘാടനം ചെയ്തു. വി പി നിഖില്‍ അദ്ധ്യക്ഷനായി. പി വി ഹാഷിം, പി വിജയി, വി വി വിനോദ്, പി പ്രശാന്ത്, പ്രകാശന്‍ പാറോല്‍, വി ശശി, വി പി സജീവന്‍, കൈലാഷ് സുനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ റഖീബ് തട്ടാറത്ത് സ്വാഗതവും കെ വി രജീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Exit mobile version