Site icon Fourteen Kerala – 14 Kerala News

മാവൂരിലെ മൊബൈൽ ഫോൺ കടയിൽ മോഷണം; ഫോണുകളും പണവും നഷ്ടമായി

കോഴിക്കോട്: മൊബൈല്‍ ഫോൺ കടയില്‍ മോഷണം. മാവൂരിലെ മൊബൈല്‍ ഫോണ്‍ കടയിലാണ് മോഷണം നടന്നത്. അല്‍ ഫല എന്ന കടയില്‍ ഇന്നലെ രാത്രി പൂട്ട് പൊളിച്ചാണ് കള്ളന്‍ കയറിയതെന്ന് കരുതുന്നു. രാവിലെ കടയുടമ കട തുറക്കാനെത്തിയപ്പോള്‍ പൂട്ട് പൊളിച്ച നിലയില്‍ കണ്ടതോടെയാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കടയില്‍ നടത്തിയ പരിശോധനയിലാണ് ഫോണുകളും പണവും മോഷണം പോയെന്ന് അറിഞ്ഞത്. കടയില്‍ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിക്കപ്പെട്ടത്. എത്ര രൂപയുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ക്ക് മാത്രം 1,31,500 രൂപ വിലമതിക്കുമെന്നാണ് കടയുടമ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version