Site icon Fourteen Kerala – 14 Kerala News

ദേശീയപാതയിൽ കാർ റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു

കൊയിലാണ്ടി: ദേശീയപാതയില്‍ ചേമഞ്ചേരി തിരുവങ്ങൂരില്‍ കാറപകടം. റോഡിലെ കുഴിയില്‍ വീണതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ ദേശീയപാതയോരത്ത് തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ യാത്രക്കാരന്‍ പരിക്കുകളില്ലാതെ അത്ഭതകരമായി രക്ഷപ്പെട്ടു. തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപമാണ് അപകടമുണ്ടായത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. കാര്‍ അമിതവേഗതയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന മാരുതി സുസുക്കി ബ്രസ കാറാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ മാത്രമേ കാറില്‍ ഉണ്ടായിരുന്നുള്ളൂ.

കാര്‍ തലകീഴായ നിലയില്‍ ഇപ്പോഴും റോഡരികില്‍ കിടക്കുകയാണ്. കാറിലുണ്ടായിരുന്ന യാത്രക്കാരന്‍ മറ്റൊരു വാഹനത്തില്‍ പോയി. ഇയാള്‍ കോഴിക്കോട് സ്വദേശിയാണ് എന്നാണ് വിവരം

Exit mobile version