Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പാതയിലേക്ക് പതിച്ച കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്തു

താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ദേശീയ പാതയിലേക്ക് പതിച്ച കല്ലും മണ്ണും മരങ്ങളും നീക്കം ചെയ്തു. ഫയര്‍ഫോഴ്‌സും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് ജെ സി ബി യുടെ സഹായത്തോടെയാണ് റോഡിലെ തടസ്സം നീക്കിയത്.

രണ്ട് മണിക്കൂറോളം ചുരത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ കടന്നു പോവാന്‍ ആരംഭിച്ചെങ്കിലും ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരക്കൊഴിയാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

Exit mobile version