Site icon Fourteen Kerala – 14 Kerala News

എംഡിഎംഎയുമായി താമരശ്ശേരി സ്വദേശിയായ യുവാവ് മുത്തങ്ങയിൽ പിടിയിൽ

താമരശ്ശേരി : എംഡിഎംഎയുമായി യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ പിടിയിൽ. താമരശ്ശേരി വരലാട്ട് മുഹമ്മദ് ഡാനിഷ് (22) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 30 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ഇന്ന് രാവിലെ ഏഴരയോടെ മൈസൂരിൽനിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കാറിൽനിന്നാണ് ഇയാളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ പി എ ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Exit mobile version