Site icon Fourteen Kerala – 14 Kerala News

കട്ടിപ്പാറ മേഖലയിലെ വാറ്റു കേന്ദ്രങ്ങളിൽ വീണ്ടും എക്‌സൈസ് റെയ്ഡ്

കട്ടിപ്പാറ മേഖലയിലെ വാറ്റു കേന്ദ്രങ്ങളിൽ വീണ്ടും എക്‌സൈസ് റെയ്ഡ്. ചമല്‍ കേളന്‍മൂലയിലെയും തലയാട് ഇരുപത്തിയഞ്ചാം മൈലിലേയും വാറ്റു കേന്ദ്രങ്ങളാണ് എക്‌സൈസ് തകര്‍ത്തത്. കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിചാലില്‍ നല്‍കിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് താമരശ്ശേരി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് വാറ്റു കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.

 

940 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്‌സൈസ് ഗ്യാസ് സിലിണ്ടറുകള്‍, ഗ്യാസ് അടുപ്പുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ കസ്റ്റഡിയിലെടത്തു. വാറ്റ് നടക്കുന്നതിനിടെയാണ് എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. ഇതോടെ വാറ്റു സംഘം ഓടി രക്ഷപ്പെട്ടു. പ്രിവന്റീവ് ഓഫീസര്‍മാരായ സഹദേവന്‍, ചന്ദ്രന്‍ കുഴിച്ചാലില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആരിഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ എക്‌സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version