Site icon Fourteen Kerala – 14 Kerala News

കൊട്ടാരക്കര എസ് ജി കോളജിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം; മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരുക്ക്

കൊല്ലം കൊട്ടാരക്കര എസ് ജി കോളജിൽ എസ്എഫ്ഐ – കെഎസ്‌യു സംഘർഷം. മൂന്ന് കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു. ഒന്നാംവർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് കെഎസ്‌യു പ്രവർത്തകർ പറഞ്ഞു.

കെ.എസ്.യു പ്രവർത്തകരെ മർദിക്കുന്നത് മൊബൈലിൽ ചിത്രീകരിച്ച വിദ്യാർത്ഥിനിയെ ചവിട്ടി തെറിപ്പിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മർദ്ദന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

Exit mobile version