Site icon Fourteen Kerala – 14 Kerala News

നീന്തുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് : കുറ്റിച്ചിറയിലെ കുളത്തിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട വിദ്യാർഥി മരിച്ചു.

തങ്ങൾസ് റോഡ് ടി.ടി. ഹൗസിൽ ടി.ടി. യൂനുസിന്റെ മകൻ അൽഫാൻ ബിൻ യൂനുസ് (18) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടേകാലോടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് കരയ്‌ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

മദീന പള്ളിയിൽ ഫിഫ്ള് ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സൈറബാനു. സഹോദരങ്ങൾ: മിൻഹാൽ, ഫിദ ഷെറിൻ.

Exit mobile version