Site icon Fourteen Kerala – 14 Kerala News

കുന്ദമംഗലത്ത് സ്കൂട്ടറിനകത്ത് നിന്നും കള്ളപ്പണം കണ്ടെത്തി

കുന്ദമംഗലം: വാഹനാപകടത്തെ തുടർന്ന് പോലീസ് പരിശോധനയിൽ സ്കൂട്ടറിനകത്ത് 30 ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണം കണ്ടെത്തി. കുന്ദമംഗലം പോലീസാണ് പിടിച്ചെടുത്തത്. സി.ഐ. യസുഫ് നടത്തറമ്മൽ. എസ് ഐ ജിബിൻ ജെ ഫ്രെഡി. SCPO സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിനെ തുടർന്നാണ് പണം കണ്ടെത്തിയത്.

കുന്ദമംഗലം എംഎൽഎ റോഡിലെ കെ.ജി എം ചിക്കൻ സ്റ്റാളിന്റെ മുന്നിൽ വെച്ചാണ് സ്കൂട്ടർ മറ്റൊരു സ്കൂട്ടറിൽ ഇടിച്ച് അപകടം ഉണ്ടായത്. ഇവർ ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പോലീസ് എത്തി സ്കൂട്ടർ പരിശോധിച്ചതും സ്കൂട്ടറിൽ നിന്ന് 30 ലക്ഷത്തിലധികം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതും.

Exit mobile version