Site icon Fourteen Kerala – 14 Kerala News

മരുതോങ്കരയില്‍ തേങ്ങക്കൂടയ്ക്ക് തീ പിടിച്ചു; രണ്ടായിരത്തോളം തേങ്ങ കത്തിനശിച്ചു

കുറ്റ്യാടി: മരുതോങ്കരയില്‍ തേങ്ങക്കൂടയ്ക്ക് തീ പിടിച്ചു. മരുതോങ്കര പഞ്ചായത്തിലെ വാര്‍ഡ് മൂന്ന് അടുക്കത്ത് മോഹനപുരം കുഞ്ഞിക്കണ്ണന്‍ മാസ്റ്ററുടെ വീടിനോട് ചേര്‍ന്ന തേങ്ങക്കൂടയ്ക്കാണ് തീ പിടിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.

സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖിന്റെ നേതൃത്വത്തില്‍ നാദാപുരം ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് എം.ടി.യു വാഹനങ്ങളെത്തിയാണ് തീയണച്ചത്. പന്ത്രണ്ടായിരത്തോളം തേങ്ങയുണ്ടായിരുന്നെങ്കിലും അഗ്‌നിശമന സേനയുടെ സഹായത്താല്‍ പതിനായിരത്തോളം തേങ്ങ സംരക്ഷിക്കാന്‍ കഴിഞ്ഞു. 2000 തേങ്ങ കത്തിനശിച്ചിട്ടുണ്ട്.

സി.കെ ഷൈജേഷ്, എ സതീഷ് , കെ.ബി സുകേഷ്, അരുണ്‍ പ്രസാദ്, വി.കെ ലികേഷ്, കെ.വി വിജീഷ്, എം ജയേഷ്, എം സജീഷ്, ആര്‍ രതീഷ് എന്നിവരടങ്ങുന്ന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Exit mobile version