Site icon Fourteen Kerala – 14 Kerala News

മുഖ്യമന്ത്രിക്കെതിരായ എഫ്.ബി. പോസ്റ്റ്:എം.വി. ജയരാജനെ സാക്ഷിയായി വിസ്തരിച്ചു

താമരശ്ശേരി : ശബരിമല പ്രക്ഷോഭകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടെന്ന കേസിൽ പരാതിക്കാരനായ, മുഖ്യമന്ത്രിയുടെ അന്നത്തെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനെ സാക്ഷിയായി വിസ്തരിച്ചു.

പെരിന്തൽമണ്ണ കുന്നക്കാവ് മലയത്തൊടി ദിനേഷ് ബാബു, കൊടിയത്തൂർ പന്നിക്കോട്ടുതൊടി ഇന്ദിര കൃഷ്ണൻ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി രജിസ്റ്റർചെയ്ത കേസിലാണ് ഇപ്പോൾ സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറിയായ ജയരാജനെ വിസ്തരിച്ചത്.

താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ നടക്കുന്ന വിചാരണയിൽ ജയരാജനുവേണ്ടി എ.പി.പി. രഞ്ജിൻ ബേബിയും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകനായ എ. പ്രതീഷും കോടതിയിൽ ഹാജരായി.

Exit mobile version