Site icon Fourteen Kerala – 14 Kerala News

പയ്യോളിയിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ കുഴിമന്തിയും അൽഫാം ചിക്കനും പിടിച്ചെടുത്തു

പയ്യോളി: നഗരസഭ ആരോഗ്യവിഭാഗം പയ്യോളിയില്‍ നടത്തിയ കര്‍ശന പരിശോധനയില്‍ പഴകിയതും വൃത്തിഹീനവുമായ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ പത്ത് സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ കണ്ടെത്തിയ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

അജ്വ ഫാസ്റ്റ്ഫുഡ് എന്ന സ്ഥാപനത്തില്‍ നിന്നും പഴകിയ കുഴിമന്തി റൈസ്, അല്‍ഫാം ചിക്കന്‍ എന്നിവ പിടിച്ചെടുത്തു. ‘പയ്യോളി ചിക്കന്‍’ ഹോട്ടലില്‍നിന്ന് ഉള്ളി കഴുകാതെ പാചകത്തിനായി അരിയുന്നത് കണ്ടെത്തി പിടിച്ചെടുത്തു. ന്യൂനത കണ്ടെത്തിയ ‘ശബരി’ ഹോട്ടലുടമക്കും നോട്ടീസ് നല്‍കി.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. ചന്ദ്രന്‍, ജുനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി. പ്രകാശന്‍, ഡി.ആര്‍. രജനി, സാനിറ്റേഷന്‍ വര്‍ക്കര്‍ ബാബു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Exit mobile version