Site icon Fourteen Kerala – 14 Kerala News

ചൂലാം വയലിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്ക്

കുന്ദമംഗലം: ചൂലാം വയലിൽ ബസ് നിർത്തിയിട്ട ലോറിയിൽ ഇടിച്ച് യാത്രക്കാരായ 20 ലധികം പേർക്ക് പരിക്ക്. ഇന്ന് രാവിലെ 7.30 നാണ് സംഭവം. നിയന്ത്രണം വിട്ട ബസ്സ് മറുഭാഗത്ത് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. വനിതാ പോലീസ് ഉൾപ്പെടെ ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

താമരശ്ശേരി ഭാഗത്തുനിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസ്സും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ചൂലാം വയൽ സ്കൂളിൻ്റെ മുൻപിൽ ഇറക്കത്തിലാണ് അപകടം. അതിരാവിലെ ആയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ മേഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version