Site icon Fourteen Kerala – 14 Kerala News

56 കുപ്പി മാഹിനിര്‍മിത വിദേശ മദ്യവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍

കോഴിക്കോട്: വില്‍പനക്കായി കൊണ്ടുവന്ന 56 കുപ്പി മാഹിനിര്‍മിത വിദേശ മദ്യവുമായി ഒഡിഷ സ്വദേശി അറസ്റ്റില്‍. സോള്‍ഡയിലെ രവീന്ദ്രയെയാണ് (30) സിറ്റി സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പും നടക്കാവ് പൊലീസും ചേര്‍ന്ന് പിടികൂടിയത്.

മാഹിയില്‍ നിന്നും മദ്യം വാങ്ങി വരുന്നതിനിടയില്‍ കോഴിക്കോട് മാവൂര്‍  ശ്മശാനം റോഡില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. മാങ്കാവിലും പരിസരപ്രദേശങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും നാട്ടുകാര്‍ക്കിടയിലും മദ്യവില്‍പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്ര.

മാഹിയില്‍നിന്ന് ബോട്ടിലിന് 150 രൂപക്ക് ലഭിക്കുന്ന മദ്യം 500 മുതല്‍ 600 രൂപക്ക് വരെയാണ് വില്‍പന നടത്തുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ ഇത്തരത്തില്‍ മദ്യവും മയക്കുമരുന്നും വില്‍പന നടത്തി മാത്രം പണമുണ്ടാക്കുന്ന ഒരുസംഘംതന്നെ പ്രവര്‍ത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.

Exit mobile version