Site icon Fourteen Kerala – 14 Kerala News

താമരശ്ശേരിയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന പുതുപ്പാടി സ്വദേശികളായ മൂന്നുപേര്‍ പിടിയില്‍

താമരശ്ശേരി: ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘം പോലീസിന്റെ പിടിയിലായി. പുതുപ്പാടി സ്വദേശികളായ കൈതപ്പൊയില്‍ ചന്ദനപ്പുറം മുഹമ്മദ് ഷക്കീര്‍ (23) പെരുമ്പള്ളി കൊട്ടാരക്കോത്ത് വീട്ടില്‍ ആദില്‍ റഹ്‌മാന്‍ (20) മലോറം കാവുംപുറത്ത് വീട്ടില്‍ കെ പി ആഷിക് (23) എന്നിവരാണ് പിടിയിലായത്.

 

5.13 ഗ്രാം എം ഡി എം എ, മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങള്‍, വില്‍പ്പക്കുള്ള കവറുകള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു. താമരശ്ശേരി ചര്‍ച്ചിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്താണ്ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്.

Exit mobile version