Site icon Fourteen Kerala – 14 Kerala News

വടകരയിലും നാദാപുരത്തും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൊലീസ് സീല്‍ ചെയ്തു

വടകര: കേന്ദ്ര സര്‍ക്കാറിന്റെ നിരോധനത്തിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ക്കെതിരെ നടപടി തുടങ്ങി. വടകരയിലും നാദാപുരത്തും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൊലീസ് സീല്‍ ചെയ്തു. വടകരയില്‍ പിഎഫ്ഐ ഓഫീസായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ സര്‍വീസ് ട്രസ്റ്റിന്റെ ഓഫീസാണ് സീല്‍ ചെയ്തത്.

നാദാപുരത്ത് പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസും സീല്‍ ചെയ്തു. ഓഫീസുകള്‍ക്ക് മുന്നില്‍ പൊലീസ് നോട്ടീസ് പതിച്ചു. നാദാപുരം ഡിവൈഎസ്പി വി.വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി. തണ്ണീര്‍പന്തലിലെ കരുണ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസിലും പൊലീസ് നോട്ടീസ് പതിച്ചിട്ടുണ്ട്.

Exit mobile version