Site icon Fourteen Kerala – 14 Kerala News

വടകരയില്‍ തെരുവ് നായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞു; ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്

വടകര: വടകരയില്‍ തെരുവ് നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് വീണ്
ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. വടകര അഴിത്തല തൈക്കൂട്ടത്തില്‍ ഉല്ലാസന്‍ (40), ഭാര്യ രേഖ (34) എന്നിവര്‍ക്കാണ് പരിക്ക്.

ഒന്തം ഓവര്‍ബ്രിഡ്ജ്- സാന്റ്ബാങ്ക്‌സ് റോഡില്‍ കൊയിലാണ്ടി വളപ്പിനടുത്താണ് സംഭവം. ഇരുവരേയും വടകര സീയം ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.

തെരുവ് നായ റോഡിന് കുറുകെ ചാടിയതോടെ ഇരുചക്രവാഹനം മറിഞ്ഞ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

Exit mobile version