Site icon Fourteen Kerala – 14 Kerala News

റാഗിങ്; നാദാപുരം എം ഇ ടി കോളേജില്‍ വിദ്യാര്‍ത്ഥിയുടെ പല്ലടിച്ച് കൊഴിച്ചതായി പരാതി

നാദാപുരം: നാദാപുരം എം ഇ ടി കോളേജില്‍ റാഗിങ് പരാതി. പതിനഞ്ചോളം വരുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പരാതി. നാദാപുരം പുളിക്കൂല്‍ സ്വദേശി ഞാറ്റുവത്ത് അബൂബക്കറിന്റെ മകന്‍ മുഹമ്മദ് സഹലിനാണ് മര്‍ദനമേറ്റത്.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ മുഹമ്മദ് സഹലില്‍ പല്ലടിച്ച് കൊഴിച്ചതായും പരാതിയില്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍വശത്തെ പല്ല് തകര്‍ന്ന നിലയില്‍ സഹലിനെ നാദാപുരം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസും കോളേജ് അധികൃതരും വ്യക്തമാക്കി.

ഏറെ നേരം രക്തം വാര്‍ന്ന കുട്ടിയെ വൈകിയാണ് ആശുപത്രിയിലെത്തിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സമാന രീതിയിലുള്ള റാഗിങ്ങ് എം ഇ ടി കോളേജില്‍ ഇതിനു മുമ്പും ഉണ്ടായതായി നാട്ടുകാരും ആരോപിക്കുന്നു.

Exit mobile version