Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി അണ്ടോണയില്‍ എട്ട് വയസ്സുകാരനെ കാണാനില്ല

താമരശ്ശേരി: അണ്ടോണയില്‍ എട്ട് വയസ്സുകാരനെ കാണാനില്ലപൊയിലങ്ങാടി വെള്ളച്ചാല്‍ വി സി അഷ്റഫിന്റെ മകന്‍ മുഹമ്മദ് അമീന്‍ എന്ന അനുവിനെയാണ് ഇന്ന് ഉച്ചയോടെ കാണാതായത്. വെള്ളിയാഴ്ച ജുമുഅക്ക് പോയ ശേഷം വീട്ടിലെത്തിയ അമീനെ ഉച്ചക്ക് രണ്ടരയോടെ വീട്ടുപരിസരത്ത് കണ്ടിരുന്നു. പിന്നീട് ഭക്ഷണം കഴിക്കാന്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരികയാണ്. താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങലക്കണ്ടി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9207023125 എന്ന നമ്പറിലോ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ അറിയിക്കണം.

Exit mobile version