Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ജില്ലാക്കോടതി

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷ ജീവനക്കാരെ ക്രൂരമായി മര്‍ദിച്ച കേസിലെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ കോടതി തളളി. ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുണ്‍, ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കളായ അശിന്‍, രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം അരുണ്‍ അടക്കം അഞ്ച് പേരാണ് കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയത്. അരുണിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്‍ദ്ദിച്ചത്. മൂന്ന് സുരക്ഷാ ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടിയില്‍ സന്തോഷമുണ്ടെന്ന് സുരക്ഷാ ജീവനക്കാരുടെ അഭിഭാഷക അറിയിച്ചു.

Exit mobile version