Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരുക്ക്

കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരുക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേർക്കാണ് പരുക്കേറ്റത്.

കുമ്പിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവർക്കാണ് പരുക്കേറ്റത്.

ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം രാത്രി 12.20ന് ആയിരുന്നു അപകടം ഉണ്ടായത്.

Exit mobile version