Site icon Fourteen Kerala – 14 Kerala News

ഒഞ്ചിയത്ത് യൂത്ത് ലീഗ് നേതാവിന്‍റെ വീട് ആക്രമിച്ചു

വടകര: മുസ്ലിംലീഗ് ഒഞ്ചിയം ശാഖാ ഓഫിസിനു നേരെ കരിഓയില്‍ പ്രയോഗം നടന്നതിനു പിന്നാലെ യൂത്ത് ലീഗ് നേതാവിന്റെ വീടിനു നേരെ ആക്രമണം. പഞ്ചായത്ത് ജോ.സെക്രട്ടറി എടക്കണ്ടികുന്ന് റിഫാസിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. പിന്നിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു.

പുലര്‍ച്ചെ 1.40ഓടെയാണ് സംഭവം. ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നപ്പോഴേക്കും അക്രമികള്‍ ഇരുളില്‍ മറഞ്ഞു. സംഭവം സംബന്ധിച്ച് റിഫാസിന്റെ പിതാവ് ഇസ്മായില്‍ ചോമ്പാല പൊലീസില്‍ പരാതി നല്‍കി. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ് സ്ഥലം സന്ദര്‍ശിച്ചു.

ഒഞ്ചിയം പള്ളിക്കു സമീപം ലീഗ് ശാഖ ഓഫിസ് പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ സ്മാരക സൗധത്തില്‍ ഇന്നലെ കരിഓയില്‍ ഒഴിച്ചിരുന്നു. ഇതില്‍ വ്യാപക പ്രതിഷേധം നിലനില്‍ക്കെയാണ് യൂത്ത് ലീഗ് നേതാവിന്റെ വീട് ആക്രമിച്ചിരിക്കുന്നത്

Exit mobile version