Site icon Fourteen Kerala – 14 Kerala News

കൊടുവള്ളിയിൽ മിനി ലോറി ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കൊടുവള്ളി: മിനി ലോറി ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ച് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കർണാടകയിൽ നിന്നും പഴവർഗ്ഗങ്ങളുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ ഓമശ്ശേരി റോഡ് ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്നരയോടെ ആയിരുന്നു അപകടം.

പരിക്കേറ്റവരെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

Exit mobile version