Site icon Fourteen Kerala – 14 Kerala News

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി; നാല് പേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തി കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്ത നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂക്കോട്ടൂര്‍ പള്ളിപ്പടി കോതടി മജീദ്(52), പൂക്കോട്ടൂര്‍ തൊട്ടിപ്പാറമ്മല്‍ കൃഷ്ണന്‍(54), പൂക്കോട്ടൂര്‍ കെ പി അഷറഫ്(42) പൂക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവന്‍ എന്ന മാധവന്‍(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയെ പൂക്കോട്ടൂര്‍ അറവങ്കരയിലുള്ള റൂമില്‍വെച്ച് പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.

മലപ്പുറം ടൗണില്‍ നിന്ന് പെണ്‍കുട്ടിയെ ഇരുചക്ര വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയാണ് പൂക്കോട്ടൂരില്‍ എത്തിച്ചത്. കഴിഞ്ഞ സെപ്തംബര്‍ പത്തിനാണ് കേസിന് ആസ്പദമായ സംഭവം. മലപ്പുറം ഡി വൈ എസ് പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതികളെ റിമാന്‍ഡ് ചെയ്തു.

Exit mobile version