Site icon Fourteen Kerala – 14 Kerala News

കാട്ടു പന്നി ബൈക്കിന് കുറുകെ ചാടി: ബൈക്ക് യാത്രക്കാർക്ക് പരിക്ക്

താമരശ്ശേരി: കാട്ടു പന്നി കുറുകെ ചാടി ബൈക്കിൽ തട്ടി യാത്രക്കാർക്ക് പരിക്ക് കാട്ടിപ്പാറ ചേമ്പ ബംഗ്ലാവുകുന്നു അബ്ദുൽ സലീം സുഹൃത്ത് മുഫസ്സിർ എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂനൂർ അങ്ങാടിയിൽ നിന്ന് ഇന്നല രാത്രി ജോലി കഴിഞ്ഞ് ഒമ്പത് മണിയോടെ തിരിച്ചു വരുന്ന വഴി വെട്ടി ഒഴിഞ്ഞതോട്ടം അങ്ങാടിക്ക് സമീപം വെച്ചാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ മുമ്പിൽ കാട്ടു പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ തട്ടി നിയന്ത്രണം വിട്ടു റോഡിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

Exit mobile version