Site icon Fourteen Kerala – 14 Kerala News

മൂരാട് പാലത്തിന് സമീപം ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു

വടകര: മൂരാട് പാലത്തിനും ഇരിങ്ങല്‍ ഗേറ്റിനും ഇടയില്‍ ട്രെയിനില്‍ നിന്ന് വീണ്  യുവാവ് മരിച്ചു. തലശേരി എരുവട്ടി കാപ്പുമ്മല്‍ ബദ്രിയ്യ മന്‍സില്‍ അഷ്‌റഫിന്റെ മകന്‍ സിറാജ് അഹമ്മദാണ് (39) മരിച്ചത്. ഇന്നു രാവിലെയാണ് ട്രാക്കില്‍ പരിശോധന നടത്തുന്ന റെയില്‍വെ ജീവനക്കാര്‍ പാളത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്.

 

ഇന്നലെ രാത്രിയാണ് അപകടമെന്നു കരുതുന്നു. യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ നിന്ന് ഒരാള്‍ വീണതായി ട്രെയിനിലെ യാത്രക്കാരന്‍ വടകര സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞിരുന്നു. ഇത് പ്രകാരം പയ്യോളി പോലീസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല.

 

ഇന്ന് രാവിലെയോടെ കണ്ടെത്തിയ മൃതദേഹം പയ്യോളി പോലീസ് വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ പേഴ്സിൽ നിന്ന് ലഭിച്ച ആധാർ കാർഡിൽ നിന്നാണ് അഹമ്മദിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.

Exit mobile version