Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി വാവാടിന് സമീപം പൂനൂര്‍ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കൊടുവള്ളി: വാവാടിന് സമീപം പൂനൂര്‍ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. വയോധികന്റെ മൃതദേഹമാണ് നാട്ടുകാർ കണ്ടെത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയവരാണ് എരഞ്ഞോണ ഭാഗത്ത് പുഴയിലൂടെ അജ്ഞാത മൃതദേഹം ഒഴുകുന്നതായി കണ്ടെത്തിയത്.

ഇതോടെ നാട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. മണ്ണില്‍കടവ് ,കാരക്കാട് ഭാഗങ്ങളില്‍ നാട്ടുകാർ വ്യാപകമായി തിരച്ചിൽ നടത്തുന്നതിനിടെയാണ് എരഞ്ഞോളഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

Exit mobile version