Site icon Fourteen Kerala – 14 Kerala News

താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ തീപിടുത്തം

താമരശ്ശേരി: താമരശ്ശേരി പഴയ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷനില്‍ തീപിടുത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. നടത്തിപ്പുകാരന്‍ കുട്ടന്‍ കംഫര്‍ട്ട് സ്റ്റേഷന് അകത്ത് കിടന്നുറങ്ങുമ്പോഴായിരുന്നു സംഭവം. ഞെട്ടി ഉണര്‍ന്ന ഇയാള്‍ ഉടന്‍ തന്നെപോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

 

പോലീസ് കുതിച്ചെത്തിയാണ് തീ അണച്ചത്.മുക്കത്ത് നിന്നും ഫയര്‍ ഫോഴ്സും പിന്നീട് സ്ഥലത്തെത്തിയിരുന്നു. മെയിന്‍ സ്വിച്ച്, എം സി ബി, വയറിംഗ് എന്നിവയും മേല്‍ക്കൂരയുടെ ഭാഗവും കത്തിനശിച്ചു. ഷോര്‍ട്സ് സര്‍ക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് സൂചന.

Exit mobile version