Site icon Fourteen Kerala – 14 Kerala News

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കര്‍ഷകന്‍ മരിച്ചു

തൂണേരി: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കര്‍ഷകന്‍ മരിച്ചു. തൂണേരിയി കണാച്ചേരി താഴെകുനി ദാമോദരന്‍(60) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ വീടിനടുത്ത് മേയാന്‍വിട്ട പശുവിനെ കടന്നല്‍ കൂട്ടം അക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ദാമോദരന് കുത്തേറ്റത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയ ദാമോദരന് തിങ്കളാഴ്ച പുലര്‍ച്ചെ ദേഹാസ്വാസ്ഥം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: അജിത മക്കള്‍: ദീപേഷ്, ദിവ്യ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതനായ വാസു.

Exit mobile version