Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് 55 കാരൻ വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ

കോഴിക്കോട് വടകര അറക്കിലാട് 55 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വയലിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ ആയിരുന്നു. ഇന്നലെ രാത്രി വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ കടയിൽ പോയതായിരുന്നു.

വയലിലെ വെള്ളത്തിൽ ചെരിപ്പ് പൊന്തി കിടക്കുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. വടകര പൊലീസ് സ്ഥലത്ത് എത്തി നടപടികൾ സ്വീകരിക്കുന്നു.

Exit mobile version