Site icon Fourteen Kerala – 14 Kerala News

മെഡിസെപ്പിൽ ഓപ്ഷൻ സൗകര്യങ്ങൾ അനുവദിക്കണം; കെ.എസ്.എസ്.പി.എ.

കൊടുവള്ളി : മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്നും ഓപ്ഷൻ സൗകര്യങ്ങൾ അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ കൊടുവള്ളിമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.

ദമ്പതിമാരായ പെൻഷണർമാരിൽ ഒരാളിൽനിന്നുമാത്രം വിഹിതം ഈടാക്കി പദ്ധതി പരിഷ്കരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.എ. ബ്ലോക്ക് സെക്രട്ടറി അബ്ദുൾ ബഷീർ ഉദ്ഘാടനംചെയ്തു.

പ്രസിഡൻറ് എം.സി. പ്രഭാകരൻ അധ്യക്ഷനായി. കെ.പി. അശോകൻ മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങൾക്ക് മെഡിസെപ് കാർഡുകൾ വിതരണംചെയ്തു. മോഹനൻ മാനിപുരം, കെ. ബാലകൃഷ്ണൻ നായർ, എൻ. വിജയ, കെ. ഗിരിജ, ടി.കെ. അപ്പു, സി. ഹരിദാസൻ, സെക്രട്ടറി യു.കെ. വേലായുധൻ, പി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

Exit mobile version