Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചതായി പരാതി

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണം എന്ന് ആവശ്യപ്പെട്ട് എത്തിയ യുവാവും സംഘവും മർദ്ധിച്ചു എന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരായ വിനേഷൻ, ശ്രീലേഷ്, രവീന്ദ്ര പണിക്കർ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെയാണ് സംഭവം. സൂപ്രണ്ടിന്റെ ഓഫീസിൽ പോകണം എന്ന് ആവശ്യപ്പെട്ട് യുവാവും ഭാര്യയും എത്തിയിരുന്നു. ഇവരെ തടഞ്ഞപ്പോൾ ഭാര്യയോട് അതിക്രമം കാണിച്ചു എന്ന് ആരോപിച്ച് യുവാവ് വാക്കേറ്റത്തിൽ ഏർപ്പെട്ടുവെന്നും പിന്നീട് അഞ്ചോളം പേർ സംഘടിച്ച് എത്തി ആക്രമിക്കുകയായിരുന്നു എന്നും സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു.

Exit mobile version