Site icon Fourteen Kerala – 14 Kerala News

വടകര കുരിയാടിയില്‍ മൂന്ന് ക്ഷേത്രങ്ങളില്‍ കവര്‍ച്ച

വടകര: കുരിയാടി തീരമേഖലയിലെ മൂന്ന് ക്ഷേത്രങ്ങളില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. കുരിയാടി കുറുംബ ഭഗവതി ക്ഷേത്രത്തിലെ ഗുളികന്റെ ഭണ്ഡാരവും നമ്പോലന്റെ വളപ്പില്‍ കുടുംബ ക്ഷേത്രത്തിലെ ഭണ്ഡാരവും മോഷ്ടാവ് കൊണ്ടുപോയി. അറക്കല്‍കണ്ടി മുത്തപ്പന്‍ ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്നു.

ക്ഷേത്ര കമ്മിറ്റി ഓഫിസ് തകര്‍ത്തനിലയിലാണ്. ക്ഷേത്രത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെയുള്ള റെയില്‍ പാളത്തിനടുത്തുനിന്ന് ഗുളികന്റെ ഭണ്ഡാരം തുറക്കാന്‍കഴിയാതെ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. കുടുംബക്ഷേത്രത്തില്‍നിന്ന് കവര്‍ന്ന ഭണ്ഡാരത്തിലെ പട്ടുകളും പട്ടുകളില്‍ പൊതിഞ്ഞ സ്വര്‍ണത്താലികളും ഒരു കിലോമീറ്റര്‍ അകലെയുള്ള റെയില്‍പാളത്തിനടുത്ത് ഉപേക്ഷിക്കപ്പെട്ടനിലയിലും കണ്ടെത്തി. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version