Site icon Fourteen Kerala – 14 Kerala News

മൂന്ന് പേരെ കൊന്ന ശേഷം ഒളിവിൽപോയ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിൽ

കോഴിക്കോട്: മൂന്നു പേരെ കൊന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പശ്ചിമ ബംഗാൾ സ്വദേശി കോഴിക്കോട് അറസ്റ്റിലായി. പാർഗന സ്വദേശി രവികുൽ സർദാറിനെയാണ് അറസ്റ്റ് ചെയ്തത്. പശ്ചിമ ബംഗാളിലെ കാനിംഗ് സ്റ്റേഷൻ പരിധിയിലാണ് ഇയാൾ കൊല നടത്തിയത്.

കൊല നടത്തിയ ശേഷം ബംഗാളിൽ നിന്ന് കോഴിക്കോട്ടേക്ക് ട്രെയിൻ കയറുകയായിരുന്നു. മീഞ്ചന്തയിലെ പരിചയക്കാരായ അതിഥിത്തൊഴിലാളികൾക്കൊപ്പം താമസിച്ചു വരികെയാണ് അറസ്റ്റിലാകുന്നത്. രവികുൽ കോഴിക്കോടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗാൾ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പന്നിയങ്കര പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്.

Exit mobile version