Site icon Fourteen Kerala – 14 Kerala News

കൊടുവള്ളിയുടെ സാംസ്‌കാരിക നവോന്മേഷം മാതൃകാപരം എന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ്

കൊടുവള്ളി : കൊടുവള്ളിയുടെ സാംസ്‌കാരിക രംഗത്തെ നവോന്മേഷം സമൂഹത്തിന് മാതൃകപരമാണെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ഡോ. ബീനാ ഫിലിപ്പ് അഭിപ്രായപ്പെട്ടു. സംസ്ഥാന അധ്യാപക പുരസ്‌കാര ജേതാവ് രാമചന്ദ്രന്‍ കൊടുവള്ളി രചിച്ച ‘വെള്ളാപ്പൊട്ടിയും നെയ്‌പെന്‍സിലും ‘എന്ന പുസ്തകപ്രകാശന ചടങ്ങും സാംസ്‌കാരിക കൂട്ടായ്മയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബഹു മേയര്‍. കോവിഡ് ലോക്ക്ഡൗണിന് ശേഷം കൊടുവള്ളി കേന്ദ്രീകരിച്ച് നടന്ന സാംസ്‌കാരിക കൂട്ടായ്മകളെയും പുസ്തക രചനകളെയും പരാമര്‍ശിച്ചു കൊണ്ടാണ് നന്മ മനസ്സുകളുടെയും സര്‍ഗാത്മക രചനകളുടെയും ഇടമായി കൊടുവള്ളി മാറുന്നത് തികച്ചും അനുകരണീയമാണെന്ന് മേയര്‍ സൂചിപ്പിച്ചത്.

താമരശ്ശേരി ഏരിയ സാംസ്‌കാരികവേദി ഉപദേശക സമിതി ചെയര്‍മാന്‍ ശ്രീ. കെ.ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് മേയര്‍ ഡോക്ടര്‍ ബീനാ ഫിലിപ്പില്‍ നിന്നും മുണ്ടശ്ശേരി സാഹിത്യ അവാര്‍ഡ് ജേതാവ് ഡോ.പി സുരേഷ് പുസ്തകം ഏറ്റുവാങ്ങി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. പി. കെ ഷാജി പുസ്തകപരിചയം നടത്തി. കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീ. വെള്ളറ അബ്ദു പുസ്തകത്തിലെ ചിത്രീകരണം നിര്‍വഹിച്ച ടൈംസ് ഓഫ് ഇന്ത്യയിലെ ഗ്രാഫിക് ഡിസൈനര്‍ കൂടിയായ ഷിനോദ് അക്കര പറമ്പിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

മോയിന്‍കുട്ടി സ്മാരക മാപ്പിളകലാ അക്കാദമി അവാര്‍ഡ് ജേതാവ് പക്കര്‍ പന്നൂര്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. യു.കെ.അബ്ദുനാസര്‍, മാപ്പിള സംഗീത അക്കാദമി അവാര്‍ഡ് ജേതാവ് ബാപ്പുവാവാട്, എഴുത്തുകാരി ലേഖ കക്കാനാട്, രമ പൂംകുന്നത്ത്, എ.കെ. അബ്ദുള്‍ മജീദ്, മജീദ് മൂത്തേടത്ത്, കോതൂര്‍ മുഹമ്മദ് വി.മുഹമ്മദ് കോയ,ഡോ. എ.സുരേഷ്, കേരള പാഠ്യപദ്ധതി പരിഷ്‌കരണ സമിതി അംഗം ഡോ. എം. പി. വാസു,എം.വി.മുഹമ്മദ് ഷിയാസ്, കെ.സി റിജുകുമാര്‍, ദിനേശ് പൂനൂര്‍ പി. രാമചന്ദ്രന്‍എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പുരോഗമന കലാ സാഹിത്യ സംഘം മടവൂര്‍ യൂണിറ്റിന്റെ ‘ജുംല ‘ ലഘു നാടകം അരങ്ങേറി. താമരശ്ശേരി ഏരിയ സാംസ്‌കാരികവേദി ചെയര്‍മാന്‍ ഫൈസല്‍ എളേറ്റില്‍ സ്വാഗതവും ഒ പുഷ്പന്‍ നന്ദിയും പറഞ്ഞു.

Exit mobile version